2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

അടുത്ത ജന്മത്തിലെ എന്റെ മണവാട്ടി..!!


ഏകാന്തതയും  ഇരുളും മാത്രം നിറഞ്ഞിരുന്ന എന്റെ ജീവിതത്തില്‍ ഒരു കത്തിജ്ജ്വലിക്കുന്ന
ദീപമായ്‌ കടന്നു വന്ന... എന്നിലെ തമസ്സിനെ പ്രകാശമാനമാക്കിയ എന്റെ എല്ലാമായ മാലാഖക്ക്‌ സമര്‍പ്പിക്കുന്നു..ഞാന്‍ ഈ ചെറുകഥ...!!

മഷിക്കറുപ്പാർന്ന പുഴയുടെ മങ്ങിയ തീരം കടന്നാല്‍ കാണുന്ന പാടശേഖരത്തിന്റെ
തൊട്ടടുത്തായി കാണുന്ന വീട്ടിലും പതിവുപോലെ അന്നും സൂര്യരശ്മികള്‍ 
ചെന്നെത്തിയിരുന്നു ,തനിക്ക്‌ എല്ലാവരും ഒരു പോലെയാണെന്ന സ്ന്ദേശവുമായ്...
ആ വീട്ടിലെ രാമന്‍ നായരുടേയും ഭഗീരതി അമ്മയുടെയും മൂന്നാമത്തെ മകളാണ്‌ വനിത..ഞാനടക്കം ഒരു പറ്റം ചെറുപ്പക്കാര്‍ അതിരാവിലെ തന്നെ ആ മനോഹര കാഴ്ച
കാണാന്‍ വേണ്ടി ആ ഇടവഴിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും..ശരിക്കും അക്ഷരങ്ങള്‍ എന്ന സിനിമയിലെ ആ പാട്ട് നേരിട്ട് ( തൊഴുത് മടങ്ങും സാന്ത്യായുമെതോ വീചിയില്‍ മറയുന്നു...) കാണുമ്പോള്‍ തോന്നുന്ന അതേ വികാരത്തോട്കൂടിയാണ് ഞങ്ങള്‍ ആ രൂപം കാണുന്നത്‌..
എന്ന് കരുതി സീമചേച്ചിയെ പോലെ അല്ല അതിലും സുന്ദരിയായിരുന്നു ഞങ്ങളുടെ വനിത
ചേച്ചി എന്നു നമുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ആ മോഹന രൂപം..

ചുരുക്കത്തില്‍ ഞങ്ങളുടെ നാട്ടിലെ ഏറ്റവും ശാലീനസുന്ദര്യത്തിന്റെ ചാരുതയും
ലാസ്യഭംഗിയുടെ മാദകത്വവും ഒന്നിച്ച് ചേര്‍ന്ന ഒരപൂര്‍വരൂപം..അതായിരുന്നു
ഞങ്ങളുടെ എല്ലാം സ്വപ്ന റാണിയായിരുന്ന വനിത എന്ന ആ സ്ത്രീജന്മം.
വനിതചേച്ചി എന്നും രാവിലെ അമ്പലത്തില്‍ പോകുന്നത്‌ കാണാനാണ് ഞങ്ങള്‍ അവിടെ
ഒത്തുകൂടാറുള്ളത്..ഒരു ദിവസം ആ കാഴ്ച കണ്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ അന്നേ ദിവസം പിന്നെ
നിരാശതയുടെ ശ്വാസംമുട്ടലാണ്‌..അതിനാല്‍ തന്നെ മറ്റ് അല്‍ഭുതങ്ങള്‍ ഒന്നും
സംഭവിച്ചില്ലേല്‍ നമ്മള്‍ അവിടെ ഒത്തുകൂടിയിരിക്കും..ആ രൂപത്തെ ഞങ്ങളില്‍ പലരും ആ വ്യക്തി അറിയാതെ തന്നെ പ്രണയിച്ചിരുന്നു എന്ന് പറയുന്നാതാവും സത്യം..അതേ അതു തന്നെയാണ് ശരി..ഞങ്ങള്‍ എന്താണ് ഏതാണ്‌എന്നറിയാത്ത പ്രായമാണേലും ആ രൂപം ഞങ്ങളില്‍ പ്രണയം വര്‍ഷിച്ചിരുന്നു..എല്ലാവരും ഉള്ള ധൈര്യത്തില്‍ ഞങ്ങള്‍ ചേച്ചി അടുത്തെത്തുമ്പോള്‍ പാടുമായിരുന്നു..ആകെ അറിയാവുന്ന രണ്ടു വരി...

'' ഈ വക പെണ്ണുങ്ങള്‍ ഭൂമിയിലുണ്ടോ...മാനത്തുന്നെങ്ങാനും
പൊട്ടിവീണോ..ഭൂമീന്ന് താനേ മുളച്ചൂവന്നോ..''.

പക്ഷേ വനിതചേച്ചി കേട്ടതായ് പോലും നടിക്കാതെ നടന്നകലുമായിരുന്നു..ചുരുക്കത്തില്‍ അങ്ങിനെയായിരുന്നു നമ്മുടെ ദിനചര്യ  ആനസ്യൂത൦ മുന്നോട്ട്‌പൊയ്ക്കൊണ്ടിരുന്നത്‌ ..ഭൂമി സൂര്യനെ പലവട്ടം  ചുറ്റികറങ്ങി അതിന്റെ ആച്ഛുതാണ്ടില്‍ ഒരു നിമിഷം വിശ്രമിക്കാന്‍ നിന്ന ഒരു 
ദിവസം നമുക്ക്‌ ഒരു ഇരുട്ടടിപോലെ ആ രൂപം കാണാന്‍ കഴിഞ്ഞില്ല..
ആ നിരാശ ഒരു വിരഹമായ് മാറുന്നത്‌ നമ്മളില്‍ പലരും അന്ന് മനസ്സിലാക്കിയില്ല..
കാലങ്ങള്‍ പിന്നിട്ട ഇന്നാണ് അത്‌ ശരിക്കും ഒരു വിരഹമായിരുന്നു..എന്ന് 
മനസ്സിലാക്കിയത്..ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്..
വനിതചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു പട്ടാളക്കാരനുമായ് എന്ന്...ഇന്ന്
വടക്കേഇന്ത്യയില്‍ എവിടെയോ അമ്മയായ്‌ അമ്മൂമ്മയായ്‌ കഴിയുന്നുണ്ടാകും കൌമാര
ചാപല്യങ്ങള്‍ വിട്ടുമാറും മുന്നേ പ്രണയം എന്തെന്നും വിരഹം എന്തെന്നും എന്നെ
പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട വനിതചേച്ചി .

പ്രിയവായനക്കാര്‍ അല്‍ഭുത൦ കൂറുന്നുണ്ടാവും ഇയാള്‍ എന്ത്‌ എഴുത്ത്കാരന്‍ ആണ്..ഇത്രയും നേരം നമ്മള്‍ എന്ന് ബഹുവചനം പറഞ്ഞിട്ട്‌..ഇപ്പോള്‍ ഏകവചനം '' ഞാന്‍ ''എന്ന് ആക്കി മാറ്റി എന്ന്‌..
അതേ..പ്രിയ വായനക്കാരെ..മറ്റ് കൂട്ടുകാര്‍ എല്ലാം ജീവിതത്തി
ന്റെ വൈരുദ്ധ്യം നിറഞ്ഞ മേഘലകളിലേക്ക് വിവാഹം ഒക്കെ കഴിഞ്ഞ്‌ സുഖമായ് 
ജീവിക്കുന്നു..ഈ ഞാന്‍ മാത്രം..അറിയാത്ത പ്രായത്തില്‍ തന്നെ ഒരു ഉന്മാദം ആയി
എന്നിലേക്ക് പടര്‍ന്ന വനിതചേച്ചിയുടെ സാങ്കല്‍പിക സാമീപ്യം അനുഭവിച്ച്‌ കൊണ്ട്
ഏകാനായ്..ഏകാന്തതയുടെ തുരുത്തില്‍... അടുത്ത ജന്മത്തിലെ എന്റെ മണവാട്ടിയായ് സ്വപ്നം കണ്ട്‌ അടുത്തജന്മതിനായ് കാത്തിരിക്കുന്നു..വീണ്ടും എനിക്കായ് പുനര്‍ജനിക്കും എന്റെ വനിതചേച്ചി എന്ന ഉറച്ച വിശ്വാസത്തില്‍...!!